Advertisment

ശബരിമല വിഷയം പ്രചരണത്തില്‍ സജീവമാക്കും : തടയാന്‍ ആരുണ്ടെന്ന് നോക്കാമെന്ന് ശ്രീധരന്‍ പിള്ള : തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം അവഗണിക്കാന്‍ ഉറച്ച് ബിജെപി

New Update

പത്തനംതിട്ട: ശബരിമല വിഷയം പ്രചരണത്തില്‍ സജീവമാക്കാന്‍ ബി.ജെ.പിയില്‍ ധാരണ. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം പ്രചരണ ആയുധമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം അവഗണിക്കാനാണ് ബി.ജെ.പി തീരുമാനം. തടയാന്‍ ആരുണ്ടെന്ന് നോക്കാമെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്.

publive-image

വോട്ടെടുപ്പിന് ഇനി പത്തുദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് നിര്‍ണായക ചുവടുമാറ്റവുമായി കേരളത്തിലെ ബി.ജെ.പി നേതൃത്വം രംഗത്തുവന്നിരിക്കുന്നത്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുമെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത കോഴിക്കോടത്തെ ചടങ്ങില്‍ ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു.

Advertisment