Advertisment

കെ.മുരളീധരന്റെ ഗ്രൂപ്പുകാരും എ ഗ്രൂപ്പുകാരും വട്ടിയൂർക്കാവിൽ യുഡിഎഫിനു വേണ്ടി പ്രവർത്തിച്ചിട്ടില്ല ;  ആദ്യം ആത്മാർഥമായി സ്വന്തം സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കട്ടെ,  ആർഎസ്എസിന്റെ കാര്യം നോക്കാൻ ഞങ്ങള്‍ക്കറിയാം ; കെ.മുരളീധരന്റെ ഉപദേശം ബി.ജപിക്കാവശ്യമില്ലെന്ന് എസ്.സുരേഷ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : വട്ടിയൂർക്കാവിൽ കെ മുരളീധരനെതിരെ വട്ടിയൂർക്കാവ് ബിജെപി സ്ഥാനാർത്ഥി എസ്.സുരേഷ്. കെ.മുരളീധരന്റെ ഗ്രൂപ്പുകാരും എ ഗ്രൂപ്പുകാരും വട്ടിയൂർക്കാവിൽ യുഡിഎഫിനു വേണ്ടി പ്രവർത്തിച്ചിട്ടില്ലെന്ന് എസ് സുരേഷ്.

Advertisment

publive-image

ആദ്യം ആത്മാർഥമായി സ്വന്തം സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കട്ടെയെന്ന് പറഞ്ഞ സുരേഷ് ആർഎസ്എസിന്റെ കാര്യം നോക്കാൻ തങ്ങൾക്കറിയാമെന്നും കെ.മുരളീധരന്റെ ഉപദേശം ബി.ജപിക്കാവശ്യമില്ലെന്നും പറഞ്ഞു.

വട്ടിയൂർക്കാവിൽ സിപിഐഎമ്മിനു വേണ്ടി ആർഎസ്എസ് പരസ്യമായി രംഗത്തുണ്ടെന്ന കെ.മുരളീധരന്റെ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു എസ് സുരേഷ്.

അതേസമയം മണ്ഡലത്തിൽ തികഞ്ഞ വിജയപ്രതീക്ഷയാണ് ബിജെപി സ്ഥാനാർത്ഥി എസ് സുരേഷ് വച്ചുപുലർത്തുന്നത്. വികസനം കൊണ്ടുവരും, വിശ്വാസം സംരക്ഷിക്കും തുടങ്ങി ബിജെപി ഉയർത്തിയ വിഷയങ്ങൾക്ക് മികച്ച പ്രതികരണം ലഭിച്ചുവെന്നും മണ്ഡലത്തിൽ സമാനതകളില്ലാത്ത സംഘടനാ പ്രവർത്തനം നടന്നുവെന്നും എസ് സുരേഷ് പറയുന്നു.

Advertisment