Advertisment

കര്‍ണാടകയിലെ 27 സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു...സുമലതയുടെ തീരുമാനത്തിനായി മണ്ഡ്യ ഒഴിച്ചിട്ട് ബിജെപി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെംഗളൂരു: നടി സുമലതയുടെ തീരുമാനത്തിനായി മണ്ഡ്യ ഒഴിച്ചിട്ട്, കര്‍ണാടകയിലെ 27 സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. അതേസമയം, മണ്ഡ്യയില്‍ മത്സരിക്കുമോയെന്ന് ഇന്നു വ്യക്തമാക്കുമെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യ കൂടിയായ സുമലത പറഞ്ഞു.

publive-image

കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനാല്‍ സുമലത ബിജെപിക്കായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് മണ്ഡ്യ സീറ്റ് ഒഴിച്ചിട്ടത്. കേന്ദ്രനേതൃത്വത്തിന്റെ അനുമതി നേടിയ ശേഷമേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കൂ. 17 സിറ്റിങ് എംപിമാരില്‍ ചിലര്‍ മാത്രമാണ് സീറ്റ് ഉറപ്പാക്കിയത്.

Advertisment