Advertisment

2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് ജെ.പി. നഡ്ഡ; ബിജെപി ബംഗാളില്‍ ചുരുങ്ങിയ കാലംകൊണ്ട് വലിയ മുന്നേറ്റമുണ്ടാക്കിയെന്നും പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍

New Update

publive-image

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് അതിഗുരുതരമായ രാഷ്ട്രീയാതിക്രമങ്ങളാണ് അഴിച്ചുവിട്ടതെന്നും നഡ്ഡ പറഞ്ഞു.

ബിജെപി ബംഗാളില്‍ ചുരുങ്ങിയ കാലംകൊണ്ട് വലിയ മുന്നേറ്റമുണ്ടാക്കി. 2014ല്‍ വെറും രണ്ട് സീറ്റും 18 ശതമാനം വോട്ടുമാണ് ബിജെപി നേടിയത്. 2016ല്‍ മൂന്നു സീറ്റും 10.16 ശതമാനം വോട്ടും നേടി. 2019ല്‍ 40.25 ശതമാനം വോട്ടും 18 ലോകസഭാ സീറ്റുകളുമാണ് നേടിയത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് 38.1 ശതമാനമായി ഉയരുകയും 77 സീറ്റുകള്‍ നേടുകയും ചെയ്തുവെന്നും നഡ്ഡ പറഞ്ഞു.

bjp bengal nadda
Advertisment