Advertisment

മഹാരാഷ്ട്രയില്‍ മൂന്ന്‌ മാസത്തിനുളളില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപികരിക്കും: കേന്ദ്രമന്ത്രി

New Update

മുംബൈ : മൂന്ന്‌ മാസത്തിനുളളില്‍ മഹാരാഷ്ട്രയില്‍ മാഹാ വികാസ്‌ അഘാഡിയെ താഴെയിറക്കി ബി.ജെ.പി സര്‍ക്കാര്‍ രൂപികരിക്കുമെന്ന്‌ കേന്ദ്ര സഹമന്ത്രി റാവോസ്‌ സാഹേബ്‌ ധാന്‍വേ. ഉപതിരഞ്ഞെടുപ്പിന്‌ കളമൊരുങ്ങുന്ന ഔറന്‍ഗബാദില്‍ നടന്ന തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെയാണ്‌ കേന്ദ്രമന്ത്രിയുടെ പ്രസ്‌താവന.

Advertisment

publive-image

ദേവേന്ദ്ര ഫട്‌നാവിസ്‌ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്നും അതിനായി ബി.ജെ.പി പ്രവര്‍ത്തകര്‍ കാത്തിരിക്കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പ്‌ ഫലത്തിന്‌ ശേഷം മുഖ്യമന്ത്രി പദത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനെത്തുടര്‍ന്ന്‌ ബി.ജെ.പിയുമായുളള സഖ്യം ഉപേക്ഷിച്ചാണ്‌ ശിവസേന എന്‍.സി.പിയുമായും, കോണ്‍ഗ്രസുമായും കൈകോര്‍ത്ത്‌ മഹാ വികാസ്‌ അഘാഡി എന്ന പേരില്‍ സഖ്യം രൂപീകരിക്കുകയും ഉദ്ധവ്‌ താക്കറെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്‌തു.

bjp minister
Advertisment