Advertisment

വട്ടിയൂര്‍ക്കാവിലും കോന്നിയിലും സിപിഎം-ബിജെപി ഒത്തുകളി ; തെളിവുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കാസര്‍ഗോഡ്‌ : സിപിഎമ്മും ബിജെപിയും പരസ്പരം വോട്ട് കച്ചവടം നടത്താന്‍ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇങ്ങനെയില്ലെങ്കില്‍ സിപിഎമ്മും ബിജെപിയും നിഷേധിക്കട്ടെ, വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

വരാനിരിക്കുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫും എൻഡിഎയും തമ്മിൽ വോട്ട് കച്ചവടം നടത്താനുള്ള ശ്രമങ്ങൾ തകൃതിയായി നടന്നുവരുന്നു. അതിന് ആധികാരികമായ തെളിവുകൾ കെപിസിസിയുടെ പക്കലുണ്ട്.

സമയമാകുമ്പോൾ പുറത്തു വിടും. ഇതിൽ ബിജെപി പ്രതികരണം നടത്തട്ടെ. അതല്ലെങ്കിൽ ഈ ആരോപണം മുഖ്യമന്ത്രി നിഷേധിക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു.

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ ഇറക്കുന്നതിന് പകരം ബിജെപി ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ ഇറക്കിയത് വോട്ട് കച്ചവടത്തിന്‍റെ ഭാഗമാണെന്ന് ആരോപണമുയർന്നിരുന്നു.

Advertisment