Advertisment

രണ്ടില്‍ നിന്ന് അഞ്ചിലേക്ക് ! കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപിയുടേത് മികച്ച പ്രകടനം

New Update

publive-image

Advertisment

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ രണ്ടില്‍ നിന്ന് അഞ്ച് സീറ്റിലേക്ക് എത്താനായതിലൂടെ ബിജെപി നടത്തിയത് മികച്ച പ്രകടനം. കോര്‍പ്പറേഷനില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമുണ്ടാക്കിയതും ബിജെപി സ്ഥാനാര്‍ത്ഥിയാണ്.

പതിവായി ബിജെപി പിടിക്കാറുള്ള ഏഴാം ഡിവിഷൻ ചെർളായിയിൽ ജെ. രഘുരാമ പൈയാണ് ഈ നേട്ടം വരിച്ചത്. 2414 വോട്ടുകൾ നേടിയപ്പോൾ 1710 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇദ്ദേഹം സ്വന്തമാക്കിയത്. തൊട്ടടുത്തുള്ള കോൺഗ്രസ് സ്ഥാനാർഥി 794 വോട്ടുകൾ മാത്രമാണ് നേടിയത്.

ഐലൻഡ് നോർത്തിൽ മേയർ സ്ഥാനാർഥി എന്ന് കോൺഗ്രസ് ഉയർത്തിക്കാട്ടിയ എൻ. വേണുഗോപാലിനെ വീഴ്ത്തിയതാണ് ബിജെപിയുടെ മറ്റൊരു പ്രധാന നേട്ടം. ടി. പത്മകുമാരി ഒരു വോട്ടിനാണ് അദ്ദേഹത്തെ വീഴ്ത്തിയത്.

അമരാവതി 28ാം ഡിവിഷനിൽ ബിജെപിയുടെ പ്രിയ പ്രകാശ് 942 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. എറണാകുളം സൗത്തിൽ മിനി ആർ. മേനോൻ 281 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. എറണാകുളം സെൻട്രലിൽ ബിജെപിയുടെ സുധ ദിലീപ് കുമാർ 140 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

Advertisment