Advertisment

ഒരുകോടി തൊഴില്‍; ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളില്‍ വേഗത്തിലുള്ള അന്വേഷണം ; പശ്ചിമബംഗാളിന് ബി.ജെ.പിയുടെ പ്രകടന പത്രിക

New Update

കൊല്‍ക്കത്ത: സംസ്ഥാനത്തിന് പ്രത്യേക നീതി ആയോഗ്, ഒരു കോടി തൊഴില്‍, ലൗ ജിഹാദിനെതിരേ നിയമം, തീര്‍ഥന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം പദ്ധതി, സിന്‍ഡിക്കേറ്റ് രാജിന് അന്ത്യം കുറിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി ബി.ജെ.പി. പശ്ചിമബംഗാളിനുവേണ്ടിയുള്ള പ്രകടന പത്രിക പുറത്തിറക്കി. സങ്കല്‍പ്പ് പത്ര എന്നാണ് പ്രകടന പത്രികയ്ക്ക് പേരിട്ടിരിക്കുന്നത്.

Advertisment

publive-image

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബി.ജെ.പി. പ്രകടനപത്രിക പുറത്തിറക്കും. തൃണൂല്‍ കോണ്‍ഗ്രസ് ഇന്ന് അവരുടെ പ്രകടന പത്രിക പുറത്തിറക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

അഴിമതി രഹിതവും സുതാര്യവുമായ ഭരണമാണ് ബി.ജെ.പി. ഉറപ്പുനല്‍കുന്ന ഒരുകാര്യം. എല്‍.ഡി.എഫും തൃണമൂലും പതിറ്റാണ്ടുകളായി ഭരിക്കുന്ന പശ്ചിമബംഗാളിന്റെ വ്യാവസായിക വളര്‍ച്ചയിലെ പിന്നോക്കാവസ്ഥയാണ് ബി.ജെ.പി. ഊന്നല്‍ നല്‍കുന്ന മറ്റൊരു കാര്യം. കരകൗശല തൊഴിലാളികളുടേയും വിദഗ്ധ തൊഴിലാളികളുടേയും കുടിയേറ്റവും ബി.ജെ.പി. എടുത്തുകാട്ടും.

പശ്ചിമബംഗാളിന്റെ സാമ്പത്തിക വികസനം നടപ്പാക്കുന്നതിനു മുന്‍കൈയെടുക്കുന്നതിനും കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാനത്തിന്റെ വികസനം സാധ്യമാക്കുന്നതിനുമായി സംസ്ഥാന നീതി ആയോഗ് രൂപീകരിക്കുമെന്ന് ബി.ജെ.പി. വാഗ്ദാനം ചെയ്യുന്നു.

അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ഉന്നമനത്തിനായി അടുത്ത അഞ്ച് വര്‍ഷംകൊണ്ട് സംസ്ഥാനത്ത് അഞ്ച് കോടി തൊഴിലവസരങ്ങളുണ്ടാക്കുമെന്നും ബി.ജെ.പി. ഉറപ്പുനല്‍കുന്നു.

അഴിമതിക്കേസുകളിലും സര്‍ക്കാര്‍ പണം തട്ടിയെടുത്ത പരാതികളിലും വേഗത്തിലുള്ള അന്വേഷണം സാധ്യമാക്കുമെന്ന പ്രഖ്യാപനം പ്രകടനപത്രികയില്‍ ഉണ്ടായേക്കും. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളില്‍ വേഗത്തിലുള്ള അന്വേഷണവും ബി.ജെ.പി പ്രകടനപത്രിക ഉറപ്പുനല്‍കും.

രാഷ്ട്രീയ അക്രമങ്ങളില്‍ ജീവന്‍ നഷ്ടമായ പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കുവേണ്ടി പ്രത്യേക പുനരധിവാസ പദ്ധതി നടപ്പാക്കും.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും സമുദായ സംഘര്‍ഷങ്ങള്‍ക്കുമിടെ ജീവന്‍ നഷ്ടമായ പൊലീസുകാരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും സമാനമായ പദ്ധതി പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി. പ്രകടന പത്രികയിലൂടെ മുന്നോട്ടുവയ്ക്കും.

bjp bjp manifesto manifesto
Advertisment