Advertisment

കര്‍ണാടക സര്‍ക്കാരിനെ പൊളിക്കാന്‍ ശ്രമിച്ചാല്‍ അമിത് ഷായ്ക്ക് പന്നിപ്പനി മാത്രമല്ല, വയറിളക്കവും ഛര്‍ദ്ദിയും വരെ പിടിപെടുമെന്ന് കോണ്‍ഗ്രസ് എംപി: പനി പിടിച്ചത് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരച്ചെത്തിയതുമൂലമുള്ള ഭയംകൊണ്ടെന്നും ബി കെ ഹരിപ്രസാദ്

author-image
admin
Updated On
New Update

ബെംഗളൂരു: ബിജെപി. ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി. കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാംഗം ബി.കെ. ഹരിപ്രസാദാണ് ബിജെപി ദേശീയ അധ്യക്ഷനെതിരേ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.

Advertisment

publive-image

കര്‍ണാടക സര്‍ക്കാരിനെ പൊളിക്കാന്‍ ശ്രമിച്ചാല്‍ അമിത് ഷായ്ക്ക് പന്നിപ്പനി മാത്രമല്ല, വയറിളക്കവും ഛര്‍ദ്ദിയും വരെ പിടിപെടുമെന്ന് എംപി. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിനാലാണ് അമിത് ഷായ്ക്ക് പന്നിപ്പനി ബാധിച്ചതെന്നായിരുന്നു ഹരിപ്രസാദിന്റെ പരാമര്‍ശം.

കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തിയതോടെ അമിത് ഷാ പരിഭ്രമിച്ചെന്നും അതിനാലാണ് ഇപ്പോള്‍ പന്നിപ്പനി ബാധിച്ചതെന്നും ഹരിപ്രസാദ് പറഞ്ഞു. ഈ പരാമര്‍ശങ്ങളാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് എംപിയുടെ പരാമര്‍ശം വിവാദമായതോടെ കോണ്‍ഗ്രസ് പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി. നേതാക്കളും രംഗത്തെത്തി.

അതിനിടെ, പന്നിപ്പനി ബാധിച്ച് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട അമിത് ഷാ രണ്ടുദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്ന് ബിജെപി. മാധ്യമവിഭാഗം തലവന്‍ അനില്‍ ബലൂനി അറിയിച്ചു.

Advertisment