Advertisment

ആർഎസ്‌സി യുഎഇ ഫിറ്റ്നസ് കൺവീനറർക്ക് കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്‌

New Update

publive-image

Advertisment

അബുദാബി: ട്രഡീഷണൽ മാർഷൽ ആർട്സ് അബുദാബി ക്ലബ്ബിൽനിന്നും രിസാല സ്റ്റഡി സർക്കിൾ (ആർഎസ്‌സി) യുഎഇ നാഷനൽ ഫിറ്റ്നസ് കൺവീനറും മലപ്പുറം ചെട്ടിപ്പടി സ്വദേശി ഫഹദ് സഖാഫിക്ക് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വെച്ച് കരാട്ടെ ഷോ‌റിൻ റിയു ഷോ‌റിൻ കായ് സ്റ്റൈലിൽ ബ്ലാക്ക് ബെൽറ്റ്‌ ലഭിച്ചത് കഴിഞ്ഞ മൂന്ന് വർഷത്തെ തീവ്ര പരിശീലനത്തിനൊടുവിൽ.

പോയ വാരം ടിഎംഎ ഹെഡ് ക്ലബ്ബിൽ വെച്ച് നടന്ന ഫിസിക്കൽ മെന്റൽ ഫിറ്റ്നസ് പരീക്ഷൾക്ക് ശേഷമാണ് നേട്ടം കൈവരിച്ചത്. ചെറുപ്പം മുതലേ പഠന പാഠ്യേതര വിഷയത്തോടൊപ്പം കളരിയിലും കരാട്ടേയിലും പരിശീലനം സിദ്ധിച്ചിരുന്നു.

കടൽ കടന്നെങ്കിലും അടങ്ങി ഒതുങ്ങി ഇരിക്കാൻ ഈ ചെരുപ്പക്കാരൻ തയ്യാറായില്ല. സോഷ്യൽ പ്രവർത്തനത്തോടൊപ്പം പൊതു പ്രവർത്തനത്തിലും നിറ സാനിധ്യമായ ഫഹദ് റെഡ് ക്രസന്റ്, വിആർ പോലീസ് എന്നിവയിലും വളണ്ടിയർ ഗ്രൂപ്പിൽ അഗമായി പ്രവർത്തിക്കുന്നു. യുഎഇ യിലെ വലിയ എണ്ണ കമ്പനിയായ അഡ്നോക്കിൽ 12 വർഷമായി സെയിൽസ് വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം മർകസിന്റെ തൊഴിൽ ദാന പദ്ധതിയിലൂടെയാണ് പ്രവാസ ലോകത്ത് എത്തുന്നത്.

മടവൂർ സിഎം സെന്റർ പൂർവ്വ വിദ്യാർത്ഥിയാണ്. ദുബായിൽ നടന്ന യുഎഇ ദേശീയ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ ടിഎംഎയെ പ്രതിനിധികരിച്ച് 2017 ലും 2018 ലും രണ്ടു തവണ ചാമ്പ്യൻ പട്ടം നേടിയിട്ടുണ്ട്. ആർഎസ്‌സിയുടെ മുഴുവന്‍ സമയ പ്രവർത്തനകനായ ഇദ്ദേഹം സിഎം. സെന്റർ മടവൂർ മർകസ് മഅദിൻ, സിറാജുൽ ഹുദ എസ് ഇന്ത്യ, കശ്മീർ ത്വയ്‌ബ ഗാർഡൻ വെസ്റ്റ്‌ ബംഗാൾ തുടങ്ങി സ്ഥാപന കമ്മറ്റികളിലും നിറ സാന്നിധ്യമാണ്. നിലവിൽ ആർഎസ്‌സി യുഎഇ നാഷനൽ ഫിറ്റ്നസ് കൺവീനറും ഐസിഎഫ് ബലദിയ്യ യൂനിറ്റ് കൺവീനറുമായി സേവനം ചെയ്യുന്നു.

abu dhabi news
Advertisment