Advertisment

ഓർക്കുന്നുണ്ടാകും ഈ കരിമ്പൂച്ചയെ ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഭാരതത്തെ 100 വർഷക്കാലത്തോളം ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് നയിച്ച ഡ്രൈ സെൽ ബാറ്ററി,ഫ്‌ളാഷ് ലൈറ്റ് നിർമ്മാതാക്കളായ എവറെഡി (Eveready Industries ) കമ്പനിയും അവരുടെ ലോഗോ ആയ ഒൻപതിൽക്കൂ ടെ കുതിച്ചുചാടുന്ന കറുത്ത പൂച്ചയും കൊച്ചുകുട്ടികൾക്കുപോലും അറിവുള്ളതായിരുന്നു..

Advertisment

publive-image

ഇന്ന് ഈ കമ്പനി വിൽക്കാനുള്ള തയ്യാറടുപ്പിലാണ്. കാലം മാറിയതോടുകൂടി ബാറ്ററികളുടെ പ്രചാരം നന്നേ കുറഞ്ഞു. ഇലക്ട്രിക് ,സോളാർ ലൈറ്റുകൾ രംഗം കീഴടക്കിക്കുകയാണ്. ഇപ്പോൾ അവർ ചായഉൽപ്പാദനം ,ഹെവി എഞ്ചിനീയറിങ് മുതലായ മേഖലകളിൽ കൂടുതൽ സജീവമാണ്.

കമ്പനിയുടെ 45% ഷെയർ ഹോൾഡറായ ബി.എം.ഖെയ്ത്താൻ അതിന്റെ ഉടമസ്ഥാവകാശത്തിനായി ബോംബെ ഡൈയിങ് ഉടമ നുസ്റലി വാഡിയ യുമായി വർഷങ്ങളോളം കേസ് നടത്തിയാണ് വിജയിച്ചത്.അന്ന് 300 കോടിയായിരുന്ന കമ്പനിയുടെ ആസ്ഥി ഇപ്പോൾ 1350 കോടിയാണ്.

കമ്പനി നല്ലരീതിയിൽ ആധുനികസംവിധാനത്തിൽ നടത്താൻ മുന്നോട്ടുവരുന്ന വ്യക്തിക്കായിരിക്കും തന്റെ ഓഹരികൾ വിൽക്കുക എന്നാണു ഖെയ്‌താൻ അവകാശപ്പെടുന്നതെങ്കിലും അദ്ദേഹം ആഗ്രഹിക്കുന്ന വിലയും പങ്കാളികളും ലഭിക്കുക അത്ര എളുപ്പമാകില്ല എന്നാണു മാർക്കറ്റ് വിലയിരുത്തൽ.

Advertisment