Advertisment

അമേരിക്കയിലെ ഷോപ്പിംഗ് മാളില്‍ കറുത്ത വംശജനെ വെടി വെച്ച് കൊന്ന സംഭവം...പൊലീസുകാരനെതിരെ കേസെടുക്കാനാവില്ലെന്ന് അറ്റോര്‍ണി ജനറല്‍...വെടിവെച്ചത് ഡ്യൂട്ടിയുടെ ഭാഗമെന്ന് വാദം...പ്രകോപനമില്ലാതെയാണ് വെടിവെച്ചതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍...വംശീയ കൊലപാതകമെന്ന് ആരോപണം...സാമൂഹ്യ മാധ്യമങ്ങളില്‍ ഹാഷ് ടാഗ് ക്യാംപെയിന്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാഷിംഗ്ടണ്‍: കറുത്ത വംശജനെ അമേരിക്കയില്‍ ഷോപ്പിംഗ് മാളില്‍ വെടി വെച്ച് കൊന്ന കേസില്‍ പൊലീസുകാരനതിരെ കേസെടുക്കാനാവില്ലെന്ന് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍.

Advertisment

publive-image

ഡ്യൂട്ടിയുടെ ഭാഗമായാണ് വെടിവെപ്പ് നടന്നതെന്ന് പറഞ്ഞ എ.ജി, സ്റ്റേറ്റിലെ നിയമമനുസരിച്ച് കേസെടുക്കാനാവില്ലെന്നും പറഞ്ഞു. അമേരിക്കയിലെ അലബാമയില്‍ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പിലാണ് എമാന്റിക് ബ്രാഡ്‌ഫോര്‍ഡ് എന്ന 21കാരന് നേരെ പൊലീസ് വെടിയുതിര്‍ത്തത്.

പ്രകോപനമില്ലാതെയാണ് പൊലീസ് ബ്രാഡ്‌ഫോര്‍ഡിനെ വെടിവെച്ചതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.കൊലപാതകത്തിനെതിരെ രാജ്യത്ത് പ്രതിഷേധം പുകയുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

എന്നാല്‍ ആയുധധാരിയായ ഒരാള്‍ ഓടി പോകുന്നതിനിടെയുണ്ടായ വെടി വെപ്പിലാണ് ബ്രാഡ്‌ഫോര്‍ഡ് കൊല്ലപ്പെട്ടതെന്നാണ് അറ്റോര്‍ണി ജനറല്‍ സ്റ്റീവ് മാര്‍ഷല്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

എന്നാല്‍ തന്റെ മകന്റേത് വംശീയ കൊലപാതകമാണെന്ന് എമാന്റിക് ബ്രാഡ്‌ഫോര്‍ഡിന്റെ പിതാവ് ബ്രാഡ്‌ഫ്രോഡ് സീനിയര്‍ പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ടിനെതിരെ പ്രതികരിക്കുമെന്ന് പറഞ്ഞ ബ്രാഡ്‌ഫോര്‍ഡിന് പിന്തുണയുമായി എ.സി.എല്‍.യു ഉള്‍പ്പെടുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് 'ബ്ലാക് ലിവ്‌സ് മാറ്റര്‍' എന്ന ഹാഷ് ടാഗോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം ആരംഭിച്ചു. കറുത്തവര്‍ക്കെതിരെയുള്ള കൊലപാതകങ്ങളെ യാതൊരു യുക്തിയുമില്ലാതെ ന്യായീകരിക്കുന്ന രീതിയാണ് ഉദ്യോഗസ്ഥരുടേതെന്നും, ഇത് അനുവദിക്കാനാവില്ലെന്നും എ.സി.എല്‍.യു പറഞ്ഞു.

Advertisment