Advertisment

സ്ഥിരം പുകവലിക്കുന്നയാളുടെ ശ്വാസകോശമാണ് ഇത് ; ചിത്രം പങ്കുവച്ച് ഡോക്ടർ 

New Update

 ചൈനയിലെ ജിയാങ്സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തുവിട്ട വിഡിയോ ലോകത്തെ പുകവലിയുടെ ദോഷം പഠിപ്പിക്കുകയാണ്. 30 വർഷം പുകവലിക്ക് അടിമയായി അടുത്തിടെ മരിച്ച ഒരാളുടെ ശ്വാസകോശമാണ് ഡോക്ടർമാർ പുറത്തെടുത്ത് പ്രദർശിപ്പിച്ചിരിക്കുന്നത്.

Advertisment

publive-image

സാധാരണ ഒരാളുടെ ശ്വാസകോശത്തിന്‍റെ പിങ്ക് നിറത്തിലായിരിക്കും. എന്നാൽ ഇയാളുടെ ശ്വാസകോശം ചാര്‍ക്കോള്‍ നിറത്തിലായിരുന്നു.മരണത്തിന് ശേഷം തന്‍റെ ശരീരാവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം നല്‍കിയാണ് അൻപത്തിരണ്ടുകാരൻ മരിച്ചത്.

അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഡോക്ടര്‍മാര്‍ ഇവയൊന്നും ഒരുതരത്തിലും ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു.

പിന്നീടാണ് ഇൗ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചത്. ഇൗ ചിത്രങ്ങളും വിഡിയോകളും കണ്ടെങ്കിലും പുകവലി ഉപേക്ഷിക്കുന്നവർ ഉണ്ടാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് ചിത്രങ്ങൾ ഡോക്ടർമാർ പങ്കുവച്ചിരിക്കുന്നത്.

Advertisment