Advertisment

കൊടകര കുഴൽപണ കേസിലെ പരാതിക്കാരന്‍ ധർമരാജൻ സ്പിരിറ്റ് കടത്ത് കേസിൽ പ്രതി; 7 ദിവസം ജയിലിൽ കിടന്നു

New Update

തൃശൂര്‍: കൊടകര കുഴൽപണ കേസിലെ പരാതിക്കാരന്‍ ധർമരാജൻ സ്പിരിറ്റ് കടത്ത് കേസിൽ പ്രതി. പന്നിയങ്കര, സുൽത്താൻ ബത്തേരി സ്റ്റേഷനുകളിലാണ് ധർമരാജന് എതിരെ കേസുള്ളത്. ജയിലിൽ ഏഴുദിവസം കിടന്നിട്ടുണ്ട്. എന്നാൽ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ‌ധർമരാജന്‍ ഉള്‍പ്പെട്ട കേസുകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു.

Advertisment

publive-image

അതേസമയം, കൊടകര കുഴല്‍പണക്കേസില്‍ ബി.ജെ.പി ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്തു വന്നു. ‌ധർമരാജൻ ആദ്യം വിളിച്ചത് ഏഴു ബി.ജെ.പി നേതാക്കളെയെന്ന് കണ്ടെത്തല്‍. കെ.സുരേന്ദ്രന്റെ മകന്റെ പേരിലുള്ള നമ്പരിലേക്ക് വിളിച്ച് 24 സെക്കൻഡ് സംസാരിച്ചു.

പണം നഷ്ടപ്പെട്ട വിവരം ബിജെപി നേതാക്കളെ അറിയിച്ചത് എന്തിനെന്നും അന്വേഷിക്കും. ഇതിനിടെ, കേരളത്തിലെ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ ബിജെപി നേതൃത്വം നിയോഗിച്ചു.

മൂന്നംഗസമിതിയില്‍ ഇ.ശ്രീധരന്‍, സി.വി.ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരാണുള്ളത്‍. സമിതി പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും റിപ്പോര്‍ട്ട് നല്‍കും. പാര്‍ട്ടിയില്‍ ഉയര്‍ന്ന പരാതികള്‍ പരിശോധിക്കാന്‍ സുരേഷ് ഗോപിക്കും നിര്‍ദേശ നൽകി.

black money case
Advertisment