Advertisment

അടുത്ത വർഷം 5ജി സ്മാർട്ട്ഫോണുകളുമായി ബ്ലാക്ക്ബെറി തിരിച്ചുവരുന്നു

New Update

ബ്ലാക്ക്ബെറി ബ്രാൻഡ് തിരിച്ചുവരാനൊരുങ്ങുകയാണ്.ബിസിനസ് വയറിന്റെ റിപ്പോർട്ട് അനുസരിച്ച്, മൊബൈൽ ബ്രാൻഡായ ബ്ലാക്ക്‌ബെറി അടുത്ത വർഷം തന്നെ പുതിയ സ്മാർട്ട്‌ഫോണുകളുടമായി വിപണിയിൽ തിരിച്ചുവരാൻ ഒരുങ്ങുകയാണ്.

Advertisment

publive-image

പുതിയ സ്മാർട്ട്ഫോണുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കാനായി ഫോക്സ്കോൺ സബ്സിഡറിയായ എഫ്ഐഎച്ച് മൊബൈൽസ്, ബ്ലാക്ക്ബെറി എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് ഓൺവാർഡ് മൊബിലിറ്റി വെളിപ്പെടുത്തിയിരുന്നു. ബ്ലാക്ക്ബെറി ബ്രാന്റിന് കീഴിലായിരിക്കും ഡിവൈസ് പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മികച്ച ഉപയോക്തൃ അനുഭവം നൽകുന്ന ഡിവൈസുകളായിരിക്കും ബ്ലാക്ക്ബെറി പുറത്തിറക്കുകയെന്ന് ഉറപ്പാണഅ. എന്റർ‌പ്രൈസ് പ്രൊഫഷണലുകൾ‌ സുരക്ഷിതമായ 5ജി ഡിവൈസുകൾ എന്ന നിലയിലായിരിക്കും ഈ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വകാര്യത, ഡാറ്റ, ആശയവിനിമയം എന്നിവ സംരക്ഷിക്കുന്നു എന്നതാണ് ബ്ലാക്ക്‌ബെറി സ്മാർട്ട്‌ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതയായി ഉണ്ടായിരുന്നത്. ഈ സവിശേഷക കമ്പനി പുതിയ ഫോണുകളിലും തുടരും.

ഒരു ദശാബ്ദത്തിലേറെയായി സുരക്ഷാ അധിഷ്ഠിത മൊബൈൽ സോഫ്റ്റ്വെയറിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യുഎസ് ആസ്ഥാനമായുള്ള കമ്പനിയാണ് ഓൺവേഡ് മൊബിലിറ്റി. കമ്പനിയുടെ സിഇഒ പീറ്റർ ഫ്രാങ്ക്ലിൻ മുമ്പ് മൈക്രോസോഫ്റ്റ് അസുർ, സിങ്കയുടെ ഫ്രാംവില്ലെ എന്നിവിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്.

ബ്ലാക്ക്‌ബെറി 5 ജി ഫോണുകളിലൂടെ അടുത്ത തലമുറ 5ജി ഡിവൈസുകളിലേക്ക് തങ്ങളുടെ പ്രൊഡക്ഷൻ വികസിപ്പിക്കാനാണ് ഓൺവേഡ് മൊബിലിറ്റി ശ്രമിക്കുന്നത്.

tec news blackberry
Advertisment