Advertisment

രാത്രിയില്‍ ജനലില്‍ മുട്ടും, സ്ത്രീകളെ പേടിപ്പിക്കും; മലയോരമേഖലയില്‍ ഭീതി പടര്‍ത്തിയ 'ബ്ലാക്ക്മാന്‍' ഒടുവില്‍ പിടിയില്‍

New Update

publive-image

Advertisment

കോഴിക്കോട്: ഏറെ നാളായി മലയോര മേഖലയില്‍ ഭീതി വിതച്ച 'ബ്ലാക്ക്മാന്‍' പിടിയില്‍. മഞ്ചേരി സ്വദേശി പിന്‍സ് റഹ്മാന്‍ ആണ് പിടിയിലായത്. തിരുവമ്പാടി കൂമ്പാറയില്‍ ടിപ്പര്‍ ലോറി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍.

രാത്രിയില്‍ വീടുകളില്‍ ചെന്ന് ജനലില്‍ മുട്ടുക, സ്ത്രീകളെ ഭയപ്പെടുത്തുക തുടങ്ങിയവയായിരുന്നു ഇയാളുടെ സ്ഥിരം പരിപാടി.

നാട്ടുകാര്‍ക്ക് തോന്നിയ സംശയമാണ് പിന്‍സ് പിടിയിലാകാന്‍ കാരണം. നേരത്തെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഇയാളെ പിടിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.

കുറച്ചു ദിവസമായി ഇയാളെ സംശയം തോന്നിയ ചെറുപ്പക്കാര്‍ നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ കൂമ്പാറ മൃഗാശുപത്രിയുടെ അടുത്ത് വച്ച് ഇയാളെ പിടികൂടി. തിരുവമ്പാടി പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Advertisment