Advertisment

കൊല്ലത്ത് ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി; ഒരാള്‍ക്ക് ഗുരുതര പരിക്ക്‌; ഗ്യാസ് ഗോഡൗൺ അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ്

New Update

publive-image

Advertisment

കൊല്ലം: ഗ്യാസ് ഗോഡൗണിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ജീവനക്കാരന് പരിക്ക്. കൊല്ലം ജില്ലയിലെ കുണ്ടറക്കടുത്ത് പേരയത്ത് പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗണിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗോഡൗണിൽ ഉണ്ടായിരുന്ന നൗഫൽ എന്ന ജീവനക്കാരനാണ് പരിക്കേറ്റത്.

നൗഫലിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം തീയണച്ചു. ഗ്യാസ് ഗോഡൗൺ അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. സംഭവ സ്ഥലത്തുനിന്ന് ഗ്യാസ് നിറക്കാനുള്ള ഉപകരണങ്ങളും നൂറോളം ഗ്യാസ് സിലിണ്ടറുകളും കണ്ടെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുണ്ടറ പെരുമ്പുഴ സ്വദേശിയായ ജയകുമാറാണ് ഇതിന്റെ നടത്തിപ്പുകാരന്‍ എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശ വാസിയായ ഷാജി എന്നയാളുടെ ഉടമസ്ഥയിലുള്ള സ്ഥലത്താണ് ഗോഡൗണ്‍. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി.

Advertisment