Advertisment

വിശാഖപട്ടണത്ത് മരുന്ന് കമ്പനിയില്‍ വന്‍ പൊട്ടിത്തെറി; ആറു പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

വിശാഖപട്ടണം: വിശാഖപട്ടണത്ത് മരുന്നു കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറു പേര്‍ക്ക് പരിക്ക്. പര്‍വാഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഫാര്‍മ സിറ്റിയിലുള്ള രാംകി സിഇടിപി സോല്‍വന്റ്‌സ് ഫാര്‍മ കമ്പനിയിലാണ് തിങ്കളാഴ്ച രാത്രിയില്‍ പൊട്ടിത്തെറിയുണ്ടായത്.

രാത്രി 10.45-ഓടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടമുണ്ടായതോടെ കമ്പനിയിലുണ്ടായിരുന്ന ജീവനക്കാരും പരിസരപ്രദേശങ്ങളിലുണ്ടായിരുന്നവരും ഓടി രക്ഷപ്പെടുകയായിരുന്നു. ഒരാള്‍ക്ക് മാത്രമാണ് പരിക്കേറ്റതെന്നാണ് കമ്മീഷണര്‍ പറയുന്നത്.

അപകടകാരണം വ്യക്തമല്ല. കമ്പനിയില്‍ സുരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് സിഐടിയു ആരോപിച്ചു.

Advertisment