Advertisment

ഛത്തീസ്ഗഡില്‍ ഐഇഡി സ്‌ഫോടനത്തില്‍ അഞ്ച് സിആര്‍പിഎഫ് സൈനികര്‍ക്ക് പരുക്ക്;  ഒരു സൈനികന്റെ നില ഗുരുതരം

New Update

റായ്പുര്‍ : ഛത്തീസ്ഗഡിലുണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ അഞ്ച് സിആര്‍പിഎഫ് സൈനികര്‍ക്ക് പരുക്ക്. ഇതില്‍ ഒരു സൈനികന്റെ നില ഗുരുതരമാണ്. ഛത്തീസ്ഗഡിലെ സുക്മയില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

publive-image

നക്‌സല്‍ വിരുദ്ധ പോരാട്ടത്തിന് പുറപ്പെട്ട സൈനികരെ ലക്ഷ്യംവെച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ പരുക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. സുക്മയിലെ ടാഡ്‌മെറ്റ്‌ല ഗ്രാമത്തിലുള്ള വനത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.

indian army BLAST CASE
Advertisment