കൊച്ചി കപ്പൽശാലയിൽ പൊട്ടിത്തെറിയിൽ അഞ്ചു മരണം; രണ്ടുപേർ മലയാളികൾ

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, February 13, 2018

കൊച്ചി: കൊച്ചി കപ്പൽശാലയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചുപേർ മരിച്ചു. രണ്ടു പേർ മലയാളികൾ കപ്പൽശാലയിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന കപ്പലിലെ വാട്ടർ ടാങ്കാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. മരിച്ചവരുടെ പേര് വിവരങ്ങളും ലഭ്യമായിട്ടില്ല.

പൊട്ടിത്തെറിക്ക് പിന്നാലെ പുറത്തുനിന്നുള്ള ഫയർഫോഴ്സും കപ്പൽശാലയിലേക്ക് എത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

×