Advertisment

മഹാരാഷ്ട്രയിലെ സൈനിക ഡിപ്പോയ്ക്ക് സമീപം സ്ഫോടനം; നാലുപേര്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മഹാരാഷ്ട്രയിലെ വാർധയിലെ സൈനിക ഡിപ്പോയ്ക്ക് സമീപം സ്ഫോടനം. സ്ഫോടനത്തില്‍ നാലുപേര്‍ മരണപ്പെട്ടു. മൂന്ന് ഗ്രാമീണരും ഒരു ജീവനക്കാരനുമാണ് മരണപ്പെട്ടത്. രാവിലെ എട്ടുമണിയോടെയാണ് സ്ഫോടനം.

സ്ഫോടനത്തില്‍ 18 പേര്‍ക്ക് പരിക്ക് പറ്റിയതായും പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണ്. 2017 മേയ് മാസത്തിലും ഇതേ ആയുധശേഖരണശാലയില്‍ സമാനമായ രീതിയിലുള്ള സ്ഫോടനമുണ്ടായിരുന്നു.

Advertisment