Advertisment

എന്‍.എ ഹാരിസ് എം.എല്‍.എക്ക് സ്ഫോടനത്തില്‍ കാലിന് പരിക്ക് ...സ്ഫോടനം ആസൂത്രിതമെന്ന് മകന്‍

New Update

ബെംഗളൂരു : കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എയുമായ എന്‍.എ ഹാരിസിന് സ്ഫോടനത്തില്‍ പരിക്കേറ്റും. ശാന്തിനഗറില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തു മടങ്ങാനിരിക്കെ അജ്ഞാത വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

Advertisment

publive-image

കാലിനു പരിക്കേറ്റ എന്‍.എ ഹാരിസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന അഞ്ചു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. . ആരുടേയും പരിക്ക് ഗുരുതരമല്ല

തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി. മലയാളിയായ എന്‍.എ ഹാരിസ് ബംഗളുരുവിലെ ശാന്തിനഗര്‍ മണ്ഡലത്തിലെ ജനപ്രതിനിധിയാണ്.അതേസമയം പിതാവിനെതിരെ നടന്നത് ആസൂത്രിത നീക്കമെന്ന് മകന്‍ മുഹമ്മദ് നാലപ്പാട്ട് ആരോപിച്ചു.

blast mla injuery
Advertisment