Advertisment

പാലക്കാട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം ഇത്തവണ സ്മാർട്ടാകും.. ബ്ലോഗും മൊബൈൽ ആപ്പും തയ്യാറായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:അറുപതാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 13 മുതൽ 16 വരെ തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. കലോത്സവ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി തയ്യാറാക്കിയ പ്രോഗ്രാം ഷെഡ്യൂൾ, http://mannarkkadan.blogspot.com ബ്ലോഗ് , Jillakalolsavam മൊബൈൽ ആപ് എന്നിവ വിദ്യാഭ്യാസ ഉപഡയറക്ടർ പി.കൃഷ്ണൻ പ്രകാശനം ചെയ്തു.വേദികളുടെ വിശദാംശങ്ങള്‍,കലോത്സവ സമയക്രമം,കലോത്സവ മാന്വൽ,ബന്ധപ്പെട്ട ഫോൺ നമ്പറുകൾ തുടങ്ങിയവക്കു പുറമേ മത്സര ഫലങ്ങളും ഉപജില്ലാ തലത്തിലുള്ള പോയിന്റ് നിലവാരവും തല്‍സമയം ബ്ലോഗിലൂടെ അറിയാൻ കഴിയും.

Advertisment

publive-image

മത്സരാര്‍ഥികള്‍ക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കലാസ്വാദകര്‍ക്കും ഏറെ ഉപകാരപ്രദമാകുന്ന ബ്ലോഗും ആപ്ലിക്കേഷനും തച്ചമ്പാറ ദേശബന്ധു എച്ച്.എസ്.എസ് ഗണിതശാസ്ത്രാധ്യാപകൻ അധ്യാപകൻ കെ.സി. സുരേഷാണ് തയ്യാറാക്കിയത്. ഗൂഗിള്‍ പ്ലേസ്റ്റോർ മുഖേനയും ക്യു ആർ കോഡ് സ്കാൻ ചെയ്തും ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

ഉപജില്ലകളിൽ നിന്നുള്ള എൻട്രികൾ 9 നകവും അപ്പീൽ മുഖേനയുള്ളവ 11നകവും നൽകണം.രജിസ്‌ട്രേഷൻ 12 ന് നടക്കും.പാലക്കാട്ശിക്ഷക് സദനിൽ ചേർന്ന സബ്കമ്മിറ്റി കൺവീനർമാരുടെയും അധ്യാപക സംഘടനാ പ്രതിനിധികളുടെയും യോഗത്തിൽ എം.എ. അരുൺകുമാർ,ഹമീദ് കൊമ്പത്ത്,കെ.ഭാസ്കരൻ,കരീം പടുകുണ്ടിൽ, എം.എൻ.വിനോദ്, എ.ജെ.ശ്രീനി,എം.കൃഷ്ണദാസ്.

publive-image

എം.കരീം,എം.പി.സാദിഖ്, വി.ജെ.ജോൺസൺ,ഷാജി എസ്.തെക്കേതിൽ,സതീഷ് മോൻ,കെ.എച്ച്.ഫഹദ്, എം.വിജയരാഘവൻ,കെ.എം. പോൾ,പി.എസ്.പ്രസാദ്,സി.എം. മാത്യു,പി.പി.എ.നാസർ, കെ.അച്യുതാനന്ദൻ,സാജിദ് കണ്ണാടി,പി.ജി.സന്തോഷ്കുമാർ, എം.കെ.മുബാറക്,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓർഡിനേറ്റർ ടി.ജയപ്രകാശ്, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ വി.പി.ശശികുമാർ,മേള സെക് ഷൻ സൂപ്രണ്ട് പി.തങ്കപ്പൻ, ധീരജ്,ശിവപ്രസാദ് പങ്കെടുത്തു.

Advertisment