Advertisment

റിപ്പബ്ലിക് ദിനാഘോഷവും, സാരഥി കുവൈറ്റിന്റെ വാര്‍ഷികാഘോഷവും; ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 22ന് രക്തദാനക്യാമ്പ്‌

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: ഇന്ത്യയുടെ 72 മത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായും, സാരഥി കുവൈത്തിന്റെ 22 ാമത് വാർഷികത്തോടനുബന്ധിച്ചും, ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററിന്റെ പങ്കാളിത്തത്തോടെ ജനുവരി 22 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ അദാൻ ആശുപത്രിക്ക് സമീപമുള്ള കോ ഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ച് രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു.

പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും ക്യാമ്പ് നടക്കുക. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ http://www.bdkkuwait.org/event-registration എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുകയോ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

ബിഡികെ:- മംഗഫ് / ഫഹഹീൽ: 6930 2536 I മഹബുള / അബു ഹലീഫ: 9855 7344 I സാൽമിയ: 6969 9029, ഫർവ്വാനിയ: 9873 8016, അബ്ബാസിയ: 6933 0799

സാരഥി:- 65104624, 96639443, 65161135

വാഹന സൗകര്യം ലഭ്യമാണ്.

Advertisment