Advertisment

ഒരു നഗരത്തിലെ പുഴ വെള്ളം മുഴുവന്‍ ചുവന്ന നിറത്തില്‍ വെള്ളം ;രക്ത പുഴ ഒഴുകുന്ന നഗരം

New Update

സൈബീരിയ :ഒരു നഗരത്തിലെ പുഴ വെള്ളം മുഴുവന്‍ ചുവന്ന നിറത്തില്‍ ഒഴുകാന്‍ തുടങ്ങിയതോടെ ഇതിന് പിന്നിലെ കാരണം തേടി അലയുകയാണ് ശാസ്ത്രലോകം.

Advertisment

റഷ്യന്‍ പ്രവിശ്യയായ പടിഞ്ഞാറന്‍ സൈബീരിയയിലെ ട്യൂമന്‍ എന്ന നഗരമാണ് ചുവന്ന നദി ഒഴുകുന്നതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇവിടത്തെ മൊല്‍ചങ്ക എന്ന പേരുള്ള പുഴയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചുവന്ന നിറത്തില്‍ ഒഴുകുന്നത്.അതിശൈത്യ മേഖലയായത് കൊണ്ട് തന്നെ മഞ്ഞ് മൂടി കിടക്കുന്ന ഇടമാണ് ട്യൂമന്‍. ഒരാഴ്ച മുമ്പാണ് പുഴയില്‍ ഇത്തരത്തിലുള്ള മാറ്റം കാണപ്പെട്ട് തുടങ്ങിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. ട്യൂമനിലെ നൊവതര്‍മന്‍സ്‌കി മേഖലയിലാണ് ഈ പ്രതിഭാസം കൂടിയ തോതില്‍ കാണപ്പെടുന്നത്.

publive-image

സൈബീരിയന്‍ സര്‍ക്കാര്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ജലത്തിന്റെ സാമ്പിള്‍ ശേഖരിച്ച് കൊണ്ട് പോയിട്ടുണ്ടെങ്കിലും ഇതുവരെയായും ഫലമൊന്നും പുറത്ത് വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇതിന് പിന്നിലുള്ള കാരണവും ദുരൂഹമാണ്.

publive-image

പ്രദേശത്തെ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും രാസമാലിന്യങ്ങള്‍ അടിഞ്ഞ് കൂടിയാണ് ഈ നിറമാറ്റം സംഭവിച്ചതെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക നിഗമനം. വെള്ളത്തിന്റെ നിറം മാറ്റത്തില്‍ പ്രദേശവാസികളും ആശങ്കയിലാണ്.

publive-image

Advertisment