Advertisment

നടി കങ്കണ റണാവത്തുമായുള്ള പോരില്‍ ശിവസേനയ്ക്ക് തിരിച്ചടി; താരത്തിന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചതിന് ബി.എം.സി നഷ്ടപരിഹാരം നല്‍കണം

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തുമായുള്ള പോരില്‍ ശിവസേനയ്ക്ക് തിരിച്ചടി. പാര്‍ട്ടി ഭരിക്കുന്ന മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ താരത്തിന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ പൊതുസമൂഹത്തില്‍ മസില്‍ പവര്‍ കാണിക്കരുതെന്നും കോടതി നിരീക്ഷിച്ചു.

Advertisment

publive-image

ശത്രുപാപരമായ നടപടിയാണ് ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. കങ്കണയെ നിശബ്ദമാക്കാനുള്ള പൈശാചികമായ പ്രവര്‍ത്തിയായിരുന്നു കെട്ടിടം പൊളിക്കലെന്ന് ജസ്റ്റിസുമാരായ എസ്.ജെ കാഠ് വാലയും റിയാസ് ചഗ്‌ലയും വിലയിരുത്തി.

പൊളിച്ച ഭാഗം പുതുക്കി പണിയുന്നതിന് കങ്കണ കോര്‍പ്പറേഷനില്‍ അപേക്ഷനല്‍കണമെന്നും നഷ്ടം സംഭവിച്ചതിന്റെ കണക്ക് മൂന്ന് മാസത്തിനുള്ളില്‍ ഒരു ആര്‍കിടെകിനെ കൊണ്ട് വിലയിരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പൊളിക്കാത്ത ഭാഗങ്ങള്‍ ക്രമപ്പെടുത്തുന്നതിന് താരത്തിന് അപേക്ഷ നല്‍കാമെന്നും കോടതി പറഞ്ഞു.

അതേസമയം കങ്കണ ട്വിറ്ററിലൂടെയും മറ്റും നടത്തിയ വിടുവായത്തങ്ങള്‍ അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. ആരെങ്കിലും അനാവശ്യ പ്രസ്താവനകള്‍ നടത്തിയാല്‍ അതിനെ അവഗണിക്കുകയാണ് വേണ്ടതെന്നും അല്ലാതെ മസില്‍ പവര്‍ ഉപയോഗിച്ച് നേരിടുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

kankana ranavath
Advertisment