Advertisment

പാലക്കാട് ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ കെഎസ്‌ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ ബിഎംഎസ് സ്ഥാപന ദിനം ആചരിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ബിഎംഎസ് സ്ഥാപന ദിനമായ ജൂലൈ 23 പാലക്കാട് ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.

കേരളത്തിൽ കാലികപ്രസക്തമായ സ്ത്രീ സുരക്ഷ സാമൂഹിക സുരക്ഷക്ക് എന്ന മുദ്രാവാക്യമാണ് ബിഎംഎസ് ഈ സ്ഥാപന ദിനത്തിൽ മുന്നോട്ടുവച്ചത്. ഡിപ്പോകളിൽ പതാക ഉയർത്തിയും മധുരം വിതരണം ചെയ്തു പത്താം ക്ലാസ് വിജയികളെ അനുമോദിച്ചും കെ.എസ്.ടി. എംപ്ലോയീസ് സംഘ് സ്ഥാപന ദിനം ആഘോഷിച്ചു.

പാലക്കാട് ഡിപ്പോയിൽ എസ്. സരേഷ്, മണ്ണാർക്കാട് പി.സി. ഷാജി, ചിറ്റൂർ കെ.കണ്ണൻ, വടക്കഞ്ചേരി സി. പ്രമോദ് എന്നിവർ പതാക ഉയർത്തി. വിവിധ ഡിപ്പോകളിൽ സംസ്ഥാന സെക്രട്ടറിമാരായ കെ.രാജേഷ്, പി.കെ. ബൈജു, ജില്ലാ സെക്രട്ടറി ടി.വി.രമേഷ് കുമാർ, ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ് കൃഷ്ണൻ എന്നിവർ സ്ഥാപന ദിന സന്ദേശം നൽകി.

palakkad news
Advertisment