Advertisment

റൈഡര്‍ ഇല്ലാതെ പറക്കും ബിഎംഡബ്ല്യു മോട്ടോറാഡ് ; വീഡിയോ കാണാം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

സ്വയം ഓടുന്ന ബൈക്കുമായി ബിഎംഡബ്ല്യു മോട്ടോറാഡ്. അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോ 2019ലാണ് ബിഎംഡബ്ല്യു തനിയെ ഓടുന്ന ബൈക്ക് പരിജയപ്പെടുത്തിയത്. സ്വയം നിയന്ത്രിത അഡ്വഞ്ചര്‍ ബൈക്കായ R 1200 GS നെയാണ് മോട്ടോറാഡ് വാഹന പ്രേമികള്‍ക്കായ് അവതരിപ്പിച്ചത്.

വാഹനം സ്റ്റാര്‍ട്ട് ചെയ്യാനും ഓടിക്കാനും നിര്‍ത്താനുമുള്ള ജോലിയെല്ലാം R 1200 GS മോഡല്‍ ഒറ്റയ്ക്ക് ചെയ്യും. വാഹനം നിര്‍ത്തി സൈഡ് സ്റ്റാന്‍ഡിലിടാനും ബൈക്കിന് റൈഡറുടെ ആവശ്യമില്ല. ഭാവിയിലെ ഓട്ടോണമസ് ബൈക്കുകളില്‍ കൂടുതല്‍ സുരക്ഷ നല്‍കാനും മറ്റ് അനുബന്ധ കാര്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ഗവേഷണത്തിലാണ് കമ്പനി.

ആദ്യമായല്ല ഒരു സ്വയം നിയന്ത്രിത മോഡല്‍ ബിഎംഡബ്ല്യു അവതരിപ്പിക്കുന്നത്, നേരത്തെ C1 സ്‌കൂട്ടറും ഈ സാങ്കേതികതയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ജൈറോസ്‌കോപ്പ്‌സ്, മള്‍ട്ടിപ്പിള്‍ ക്യാമറ, റഡാര്‍, ഓട്ടോണമസ് ടെക് തുടങ്ങി നിരവധി അത്യാധുനിക സംവിധാനങ്ങളിലാണ് വാഹനത്തിന്റെ പ്രവര്‍ത്തനം. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കൊടുവില്‍ അധികം വൈകാതെ R 1200 GS സ്വയം നിയന്ത്രിത മോഡലിന്റെ പ്രൊഡക്ഷന്‍ സ്‌പെക്ക് കമ്പനി പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

 

Advertisment