Advertisment

ബിഎംഡബ്ല്യൂവിന്റെ പുത്തന്‍ പരീക്ഷണം: സ്വയം ഓടുന്ന ബൈക്ക് അവതരിപ്പിച്ചു: വളവും തിരിവും ബൈക്ക് തന്നെ തിരിച്ചറിഞ്ഞോളും

author-image
admin
Updated On
New Update

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് സ്വയം ഓടുന്ന ബൈക്ക് അവതരിപ്പിച്ചു. ഞ1200 ഏട മോഡലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഈ ബൈക്കിന് നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ റോഡിലെ തിരക്കും വളവുകളും തിരിച്ചറിഞ്ഞ് വേഗം നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

Advertisment

publive-image

അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിലാണ് സ്വയം നിയന്ത്രിത അഡ്വഞ്ചര്‍ ബൈക്കായ R 1200 GS ബിഎംഡബ്ല്യൂ മോട്ടോറാഡ് അവതരിപ്പിച്ചത്.

ബൈക്കിലുള്ള 1,170 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന് പരമാവധി123 bhp കരുത്തും 125 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. 200 കിലോമീറ്ററിലധികം വേഗത്തില്‍ ഈ ബൈക്കിന് സഞ്ചരിക്കാനാവും.

ബൈക്കിലെ റൈഡര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുമെന്നും പുതിയ ടെക്നോളജി ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പാണെന്നും കമ്പനി പറയുന്നു. പാനിയറുകള്‍ മുഴുവന്‍ ഘടിപ്പിച്ച R1200 GS മോഡലിലാണ് പുതിയ ഓട്ടോണമസ് സാങ്കേതികവിദ്യ ബിഎംഡബ്ല്യു അവതരിപ്പിക്കുന്നത്.

ജൈറോസ്‌കോപ്പ്സ്, മള്‍ട്ടിപ്പിള്‍ ക്യാമറ, റഡാര്‍, ഓട്ടോണമസ് ടെക് തുടങ്ങി നിരവധി അത്യാധുനിക സംവിധാനങ്ങളിലാണ് വാഹനത്തിന്റെ പ്രവര്‍ത്തനം. അതേസമയം ഇതിലെ ഓട്ടോണമസ് ടെക്നോളജി സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കൊടുവില്‍ അധികം വൈകാതെ R 1200 GS സ്വയം നിയന്ത്രിത മോഡലിന്റെ പ്രൊഡക്ഷന്‍ സ്പെക്ക് കമ്പനി പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment