മഹാരാഷ്ട്രയില്‍ ബോട്ട് മുങ്ങി നാല് കുട്ടികള്‍ മരിച്ചു

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, January 13, 2018

മഹാരാഷ്ട്രയില്‍ ബോട്ട് മുങ്ങി നാല് കുട്ടികള്‍ മരിച്ചു. 40 വിദ്യാര്‍ഥികളുമായി പോയ ബോട്ടാണ് മറിഞ്ഞത്. 32 കുട്ടികളെ രക്ഷപ്പെടുത്തി. പാല്‍ഘര്‍ ജില്ലയിലെ ദഹാനു തീരത്ത് നിന്ന് 2 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വെച്ചാണ് അപകടമുണ്ടായത്. ബോട്ടില്‍ ആള് കൂടുതലായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ 11.30നായിരുന്നു അപകടം. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കപ്പലുകളും ഡോണിയർ വിമാനവും ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകുന്നുണ്ട്.

×