Advertisment

130 രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചു അമ്പതോളം പേരെ കാണാതായി

New Update

ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി 15 രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് അമ്പതോളം പേരെ കാണാതായി. ബ്ലംഗ്ലോദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലെ രോഹിങ്ക്യരുയുമായി മലേഷ്യയിലേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പെട്ടത്.

Advertisment

publive-image

എഴുപതോളം പേരെ രക്ഷപ്പെടുത്തിയതായി ബംഗ്ലാദേശ് കോസ്റ്റ്ഗാര്‍ഡ് വക്താവ് ഹമീദുല്‍ ഇസ്ലാം അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലിലെ സെന്റ് മാര്‍ട്ടിന്‍ ദ്വീപിനടുത്താണ് ബോട്ട് മറിഞ്ഞത്. 130 പേരാണ് ബോട്ടിലുണ്ടായിരുന്നത്.

കണ്ടെടുത്ത മൃതദേഹങ്ങളെല്ലാം കൂട്ടികളുടേതും സ്ത്രീകളുടെതുമാണ്. കാണാതായവര്‍ക്കായി ബംഗ്ലാദേശ് കോസ്റ്റ് ഗാര്‍ഡും നാവിക സേനയും സംയുക്തമായി തെരച്ചില്‍ നടത്തുന്നുണ്ട്.

boat issue
Advertisment