Advertisment

കടബാധ്യത: കൊല്ലത്ത് ബോട്ടുടമ ബന്ധുവിന്റെ ബോട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

New Update

publive-image

Advertisment

കൊല്ലം: ബോട്ടുടമയെ ബന്ധുവിന്റെ ബോട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാവനാട് മുക്കാട് ഫാത്തിമ ഐലന്‍ഡ് പുത്തന്‍തുരുത്ത് സുബിന്‍ നിവാസില്‍ സുപ്രിയാന്‍ (45) ആണ് തൂങ്ങിമരിച്ചത്. ഇദ്ദേഹത്തിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായാണ് വിവരം.

കക്കാ വാരാനെന്ന് പറഞ്ഞ് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇദ്ദേഹം വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് ഫാത്തിമ ഐലന്‍ഡില്‍ തന്റെ ബോട്ടിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബന്ധുവിന്റെ ബോട്ടിലെത്തുകയായിരുന്നു.

ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ബോട്ട് കടലിലിറക്കാനുള്ള തയ്യാറെടുപ്പ് സുപ്രിയാൻ തുടങ്ങിയിരുന്നു. എന്നാൽ ഇതിനായി ലക്ഷക്കണക്കിന് രൂപ വേണ്ടിവരുമെന്നത് ഇയാളെ മനോവിഷമത്തിലാക്കിയിരുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.

Advertisment