Advertisment

വെള്ളം കുടിക്കുന്നതും ദിവസേനയുള്ള നടപ്പും ആരോഗ്യ ശീലങ്ങളാകണം - ബോബി ചെമ്മണൂര്‍

New Update

publive-image

Advertisment

കൊറോണയെ പ്രതിരോധിക്കാന്‍ ദിവസേന മൂന്ന് നാല് കുപ്പി വെള്ളം കുടിക്കുന്നത് ഉചിതമാകുമെന്ന് പ്രമുഖ വ്യവസായി ബോബി ചെമ്മണൂർ. ദിവസേന രണ്ടു മൂന്ന് കിലോമീറ്റർ ഓടുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കും . ഇല്ലെങ്കിൽ വേഗതയിൽ നടന്നു, നന്നായി വിയർക്കുക. എല്ലാവർക്കും ഓടാൻ സാധിക്കും, മടിയുള്ളവർക്ക് നടക്കാം - അദ്ദേഹം പറഞ്ഞു .

' 8 മണിക്കൂർ നന്നായി ഉറങ്ങുക.

ഒരു പാത്രം വെള്ളത്തിൽ നല്ല മഞ്ഞൾ ഒരു സ്‌പൂൺ, ഒരു കാന്താരിമുളക്, ചെറുനാരങ്ങ, നെല്ലിക്ക എന്നിവ മിക്സിയിൽ അടിച്ചു ദിവസേന കുടിക്കുക... ഇതിലൂടെ ഒക്കെ രോഗപ്രതിരോധ ശേഷി നിലനിർത്താം.

വലിയ ടെൻഷൻ ഒന്നും എടുക്കാതിരിക്കുക. എല്ലാവർക്കും കാണും പ്രശ്നങ്ങൾ, but take it easy...

പക്ഷെ രോഗം വന്നാൽ ശാസ്ത്രീയമായ ചികിത്സ തന്നെ വേണം. കാരണം മുറിവൈദ്യൻ ആളെ കൊല്ലും, എന്നാണല്ലോ... അതുകൊണ്ട് രോഗം വന്നാൽ ഡോക്ടറെ കാണുക.

നമുക്ക് രോഗപ്രതിരോധ ശേഷി നിലനിർത്താം.

ഈ കൊറോണ കാലത്ത്, നമ്മെ കാണാൻ വരുന്നവർക്ക് ഷേക്ക് ഹാൻഡും ആലിംഗനവും നല്കാതിരുന്നാൽ വിഷമമാകും. പക്ഷെ മറഡോണ എനിക്ക് പറഞ്ഞുതന്ന സ്നേഹ ചിഹ്നം അതിനു ഒരു പ്രതിവിധിയാണ്. ഇതിന്റെ അർഥം: 'Love you from my heart & wish you all the best'...

സ്നേഹം കൊണ്ട് ലോകം കീഴടക്കുക.'

Advertisment