Advertisment

ആംബുലന്‍സ് കിട്ടിയില്ല; തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം ബന്ധുക്കള്‍ ശ്മശാനത്തില്‍ എത്തിച്ചത് ഉന്തുവണ്ടിയില്‍ !

New Update

publive-image

Advertisment

ചെന്നൈ: ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത് ഉന്തുവണ്ടിയില്‍. തമിഴ്‌നാട്ടിലെ ഗൂഢലൂരിലാണ് സംഭവം നടന്നത്.

ഗൂഡല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ മരിച്ച എണ്‍പതുകാരിയുടെ മൃതദേഹം കൊണ്ടുപോകാൻ മണിക്കൂറുകൾ കാത്തുനിന്നിട്ടും ആംബൻസ് കിട്ടിയില്ല.

ഒടുവിൽ മകൻ മുൻസിപ്പാലിറ്റിയിൽ മാലിന്യം കൊണ്ടുപോകുന്ന ഉന്തുവണ്ടിയിൽ മൃതദേഹം ശ്മശാനത്തിൽ എത്തിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് മൃതദേഹം കൊണ്ടുപോയത്. വാർത്ത പുറത്തറിഞ്ഞതോടെ സമീപവാസികളും ഭീതിയിലായി.

Advertisment