Advertisment

മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം യുണിവേഴ്‌സിറ്റി തടാകത്തിൽ.

New Update

ഇന്ത്യാന: ജനുവരി 21 മുതൽ കാണാതായ യൂണിവേഴ്സിറ്റി ഓഫ് നോട്ടറെ ഡാം സീനിയർ വിദ്യാർത്ഥിനിയും മലയാളിയുമായ ആന്‍ റോസ് ജെറിയെ (21) വെള്ളിയാഴ്ച (ജനു 24നു )ഉച്ച യോടെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

Advertisment

publive-image

ക്യാമ്പസിനു സമീപമുള്ള സെന്റ് മേരിസ് തടാകത്തിൽ നിന്നും കണ്ടെടുത്ത മൃതദേഹം മിനിസോട്ട യിൽ നിന്നുള്ള ആൻ റോസിന്റേതാണെന്നു യൂണിവേഴ്സിറ്റി പ്രസിഡന്റ് റവ ജോൺ സ്ഥിരീ കരിച്ചു ചൊവാഴ്ച വൈകിട്ട് ക്യാമ്പസിനു സമീപമുള്ള കോൾമാൻ മോർസിലാണ് ഇവരെ അവസാനമായി കാണുന്നത് .ഇതേത്തുടര്‍ന്ന് വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു ആൻറോ സിനെ കണ്ടെത്തുന്നതിന് സംസ്ഥാന വ്യാപകമായി റെഡ് അലെർട്ടും പ്രഖ്യാപിച്ചിരുന്നു..

2016-ല്‍ മിനസോട്ടയിലെ ബ്ലെയിന്‍ ഹൈസ്‌കൂളില്‍ നിന്നാണു ആന്‍ റോസ് ഹൈ സ്കൂൾ വിദ്യാ ഭ്യാസം പൂർത്തീകരിച്ചത് . . ഹൈസ്കൂൾ ലെവലിൽ നാഷനല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയ ആന്‍ റോസ് ,നല്ലൊരു ഫ്ലൂട്ട് വിദഗ്ദ കൂടിയാണ് ചര്‍ച്ചിലും സജീവമായിരുന്നു.ആൻറോസിന്റെ മാതാപിതാക്കൾ എറണാംകുളത്തു നിന്നുള്ളവരാണ്.

publive-image

സെന്റ് ജോസഫ് കൗണ്ടി കോറോണൽ മൈക്കിൾ, മരണകാരണം ഇതുവരെ വെ ളിപ്പെടുത്തിയിട്ടില്ല .ആൻറോസിന്റെ മരണത്തിനു പുറകിൽ എന്തെങ്കിലും ദുരൂഹത ഉള്ളതായി ഇതുവരെ അറിവായിട്ടില്ല .പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Advertisment