Advertisment

കുവൈറ്റിലെ ഫര്‍വാനിയ ആശുപത്രിയ്ക്ക് മുന്നില്‍ യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞ് യുവാക്കള്‍ രക്ഷപ്പെട്ടു

New Update

കുവൈറ്റ് : കുവൈറ്റിലെ ഫര്‍വാനിയ ആശുപത്രിയ്ക്ക് മുന്നിലേക്ക് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞ് യുവാക്കള്‍ രക്ഷപ്പെട്ടു . സംഭവത്തില്‍ പ്രതികളായ രണ്ട് യുവാക്കള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Advertisment

publive-image

ആശുപത്രിയിലേക്ക് ഒരു കാറില്‍ യുവതിയുമായി എത്തിയ രണ്ട് യുവാക്കള്‍ ആശുപത്രി ഗേറ്റിന് സമീപം യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. കൊല്ലപ്പെട്ട യുവതിയ്ക്ക് 30 വയസ്സ് പ്രായം തോന്നിക്കും.

സംഭവം അറിഞ്ഞയുടന്‍ ആശുപത്രി അധികൃതരും നഴ്‌സുമാരും ഓടിയെത്തി യുവതിയെ കാര്‍ഡിയാക് റിക്കവറി റൂമില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു.

ആശുപത്രിയില്‍ ഉപേക്ഷിച്ചത് യുവതിയുടെ ജീവനില്ലാത്ത ശരീരമായിരുന്നുവെന്നാണ് നിഗമനം . ആശുപത്രിയിലെത്തിക്കുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

kuwait kuwait latest
Advertisment