Advertisment

എത്യോപ്യൻ വിമാന അപകടം; 737 മാക്സ് വിമാനങ്ങള്‍ ബോയിംഗ് പിൻവലിച്ചു

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ന്യൂയോര്‍ക്ക്: എത്യോപ്യൻ വിമാന അപകടത്തിന്‍റെ പശ്ചാത്തലത്തിൽ 737 മാക്സ് വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ അമേരിക്കൻ വിമാന നിർമ്മാണ കമ്പനി ബോയിംഗ് താൽക്കാലികമായി പിൻവലിച്ചു. അപകടവുമായി ബന്ധപ്പെട്ട് അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അസോസിയേഷൻ പുതിയ തെളിവുകൾ പുറത്ത് വിട്ട സാഹചര്യത്തിലാണ് കമ്പനിയുടെ നടപടി.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ബോയിംഗ് വിമാനങ്ങളുടെ സർവ്വീസ് നിർത്തിവച്ചതും തീരുമാനത്തിന് കാരണമായി. വിമാനത്തിന്‍റെ പ്രവർത്തനത്തിൽ സംതൃപ്തരാണെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ വിമാനങ്ങൾ താൽക്കാലികമായി പിൻവലിക്കുകയാണെന്നും ബോയിംഗ് വ്യക്തമാക്കി.

Advertisment