ബോളിവുഡ് സുന്ദരികളിലൂടെ തിളങ്ങുന്ന ഐസ്ക്രീമുകളുമായി പുതിയ വിപ്ലവം

സുഭാഷ് ടി ആര്‍
Sunday, April 15, 2018

പാചകത്തിലെ രാജ്ഞിയായ പൂജയുടെ ക്രിയേറ്റിവിറ്റിയിലൂടെ അന്താരാഷ്ട്ര ഐസ്‌ക്രീം ബ്രാന്‍ഡായ മാഗ്നം പുതിയ വിപണന തന്ത്രങ്ങളുമായി എത്തുന്നു. ഐസ്‌ക്രീം ലോകത്ത് മറ്റൊരു മാജിക്കാണ് പൂജ കാണിച്ചു കൊടുത്തത്. ബോളിവുഡ് സുന്ദരികളിലൂടെ തിളങ്ങുന്ന ഐസ്ക്രീമുകളാണ് പുതിയ തന്ത്രം .

നടിമാര്‍ വിശേഷാവസരങ്ങളില്‍ ധരിച്ച മനോഹര വസ്ത്രങ്ങളില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് അതേ രീതിയിലാണ് ഐസ്‌ക്രീം ഒരുക്കിയിരിക്കുന്നത്. സോനം കപൂര്‍, ലിസ ഹെയ്ഡന്‍, നേഹാ ധൂപിയ തുടങ്ങിയ താരസുന്ദരിമാരുടെ സ്‌റ്റൈല്‍ പൂജയുടെ മനസ്സ് കീഴടക്കി കഴിഞ്ഞു.

ഇനിയാരെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഇതോടെ തങ്ങളുടെ പ്രീയപ്പെട്ട താരങ്ങളുടെ ഐസ്‌ക്രീം കഴിക്കാമല്ലോ എന്ന ആകാംഷയിലാണ് ആരാധകര്‍.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സോനം ധരിച്ച വെള്ള ഫ്‌ലോറല്‍ ഗൗണിന്റെ ഭംഗി മുഴുവന്‍ ‘സോനംസ് കാന്‍സ് കാസ്‌കേഡ്’ എന്ന് പേരിട്ടിരിക്കുന്ന ഐസ്‌ക്രീം സ്റ്റിക്കിനുണ്ട്. സ്വര്‍ണ്ണ നിറത്തിലാണ് ലിസ് ഹെയ്ഡന്റെ ‘ലിസാസ് സ്റ്റാറി ഗാലക്‌സി’ ഒരുക്കിയിരിക്കുന്നത്.

റാമ്പില്‍ ലിസ ധരിച്ച വസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണിത്. സിംപിള്‍-ഹംപിള്‍ പക്ഷേ ഭംഗിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ് നേഹയുടെ ‘നേഹാസ് ഫ്‌ളോറല്‍ ഫെവറിറ്റ്’. ‘പൂജാസ് സിഗ്‌നേച്ചര്‍ മാഗ്നം’വും ഇതിനൊപ്പം എത്തുന്നുണ്ട്. മൊത്തത്തില്‍ ഐസ്‌ക്രീം ലോകത്ത് പുതിയ വിപ്ലവുമായി എത്തിയിരിക്കുകയാണ് പൂജ.

×