Advertisment

തിളങ്ങി നിന്നവര്‍ വാര്‍ദ്ധക്യ കാലത്ത് ദരിദ്രര്‍; അന്ത്യനിമിഷങ്ങളില്‍ ദുരിതമനുഭവിച്ച താരങ്ങള്‍ ഇവരാണ്

author-image
ഫിലിം ഡസ്ക്
Updated On
New Update

പല ബോളിവുഡ് താരങ്ങളും പ്രായം കൂടിയാലും സിനിമാ മേഖലയില്‍ പിടിച്ചു നില്‍ക്കാറുണ്ട് .എന്നാല്‍ ചിലര്‍ അവരുടെ നല്ലകാലം കഴിഞ്ഞു വാര്‍ദ്ധക്യത്തില്‍ എത്തുമ്പോള്‍ വളരെയധികം ബുദ്ധിമുട്ടുകളും ദാരിദ്രവും അനുഭവിക്കാറുമുണ്ട്. ഇത്തരത്തില്‍ ജീവിതത്തിന്റെ അവസാന സമയങ്ങളില്‍ ബുദ്ധിമുട്ടിയ ചില താരങ്ങളെക്കുറിച്ചറിയാം.

Advertisment

publive-image

ശ്രീവല്ലഭ് വ്യാസ്

ബോളിവുഡിലെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു ലഗാന്‍. ചിത്രത്തില്‍ ആമിര്‍ ഖാനോടൊപ്പം കേന്ദ്ര കഥാപാത്രമായി എത്തിയ ശ്രീവല്ലഭ് വ്യാസ് കഴിഞ്ഞ ജനുവരിയിലാണ് മരിച്ചത്.അറുപത് വയസുണ്ടായിരുന്ന ഇദ്ദേഹത്തിന് 2008 ലാണ് സ്‌ട്രോക്ക് പിടിപെട്ട് കിടപ്പിലാകുന്നത്.

publive-image

പര്‍വീണ്‍ ഭായ്

70കളിലും 80കളുടെ മദ്ധ്യത്തിലും ബോളിവുഡില്‍ തിളങ്ങി നിന്ന നടിയായിരുന്നു പര്‍വീണ്‍ ഭായ് . എന്നാല്‍ ഇവര്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ടതോടെ മാനസിക രോഗിയായിത്തീര്‍ന്നു.പിന്നീട് പ്രവീണിന്റെ പല അവയവങ്ങളും നശിച്ചുതുടങ്ങി.പൂര്‍ണമായും കിടപ്പിലായതോടെ 2005 മരണപ്പെടുകയും ചെയ്തു.

publive-image

രാമി റെഡി

തൊണ്ണൂറുകളില്‍ ബോളിവുഡിലെ മികച്ച വില്ലനായിരുന്നു രാമി റെഡി.250 ല്‍ പരം സിനിമകള്‍ ചെയ്ത ഇദ്ദേഹത്തിന് കരള്‍ രോഗം ബാധിച്ചതോടെ 2011 അപ്രതീക്ഷമായ മരണം സംഭവിച്ചു.

publive-image

ഗവിന്‍ പക്കാര്‍ഡ്

തൊണ്ണൂറുകളില്‍ ഒട്ടുമിക്ക സിനിമകളിലും കണ്ടിരുന്ന മുഖമാണ് ഗവിന്‍ പക്കാര്‍ഡിന്റേത്.വില്ലന്‍ കഥാപാത്രങ്ങളായിരുന്നു ഇദ്ദേഹം കൂടുതല്‍ ചെയ്തത്.മലയാള സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിരുന്നു.ശ്വാസ സംബന്ധമായാ രോഗങ്ങള്‍ പിടിപെട്ട് ഗവിന്‍ 2012 ലാണ് മരിച്ചത് .എന്നാല്‍ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളില്‍ സിനിമാ ലോകത്തുള്ള ആരും തന്നെ പങ്കെടുത്തിരുന്നില്ല

publive-image

Advertisment