Advertisment

അമിതാഭ് ബച്ചന് ലിവർ സിറോസിസ് ; കരൾ 75 ശതമാനം പ്രവർത്തന രഹിതം ;  പന്ത്രണ്ട് ശതമാനം പ്രവർത്തിക്കുന്ന കരളുമായി പ്രതിസന്ധികളെ അതി ജീവിച്ചവരുണ്ടെന്ന് ബച്ചൻ ! ; മദ്യപനല്ലാത്ത ബച്ചന് രോഗം പിടിപ്പെട്ടത് ഇങ്ങനെ ..

author-image
ഫിലിം ഡസ്ക്
Updated On
New Update

മൂംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന് ഗുരുതര കരൾ രോഗമായ ലിവർ സിറോസിസ്. തന്റെ കരൾ 75 ശതമാനം പ്രവർത്തനരഹിതമാണെന്നും 25 ശതമാനം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അമിതാഭ് ബച്ചൻ തന്നെയാണ് വെളിപ്പെടുത്തിയത്.

Advertisment

publive-image

പന്ത്രണ്ട് ശതമാനം പ്രവർത്തിക്കുന്ന കരളുമായി പ്രതിസന്ധികളെ അതി ജീവിച്ചവരുണ്ടെന്നും അമിതാഭ് ബച്ചൻ പറയുന്നു. മദ്യപിക്കുന്നവർക്കാണ് പ്രധാനമായും ലിവർ സിറോസിസ് ബാധിക്കുന്നത്. മദ്യപനല്ലാത്ത അമിതാഭ് ബച്ചന് രോഗം പിടിപ്പെട്ടത് മറ്റൊരു രീതിയിലാണ്.

1982 ൽ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് പരുക്ക് പറ്റിയിരുന്നു. ‘കൂലി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. രക്തം വാർന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബച്ചന് അറുപതോളം കുപ്പി രക്തം വേണ്ടിവന്നു. ആ രക്തത്തിലൂടെ പകർന്ന ഹെപ്പറ്റൈറ്റിസ് ബി വൈറസാണ് ലിവർ സിറോസിസിന് കാരണമായതെന്ന് ബച്ചൻ പറയുന്നു.

Advertisment