Advertisment

കണ്ണൂരില്‍ സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്; പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഐ

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

Advertisment

കണ്ണൂര്‍: കണ്ണൂരില്‍ സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്. തലശേരി ലോക്കല്‍ സെക്രട്ടറി കാരായി സുരേന്ദ്രന്റെ വീടിന് നേരെയാണ് ബോംബേറ്.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് സിപിഐ ആരോപിച്ചു. മുദ്രാവാക്യം വിളിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബ് എറിയുകയായിരുന്നുവെന്ന് സിപിഐ നേതാക്കള്‍ പറഞ്ഞു.

സിപിഐ, സിപിഎം നേതാക്കള്‍ സുരേന്ദ്രന്റെ വീട് സന്ദര്‍ശിച്ചു.

Advertisment