Advertisment

കാബൂളിലെ വിവാഹമണ്ഡപത്തിലുണ്ടായ ചാവേര്‍ സ്​ഫോടത്തില്‍ 40 മരണം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കാബൂള്‍: അഫ്​ഗാനിസ്​താന്‍ തലസ്ഥാനമായ കാബൂളിലെ വിവാഹ മണ്ഡപത്തിലുണ്ടായ ചാവേര്‍ സ്​ഫോടത്തില്‍ 40 മരണം. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു.

Advertisment

publive-image

പ്രാദേശിക സമയം 10.40ഓടെയാണ്​ ബോംബ്​ സ്​ഫോടനമുണ്ടായത്​. ഷഹര്‍–ഇ ദുബായ് ഹാളിലാണ് സ്ഫോടനം ഉണ്ടായത്. സൽക്കാരത്തിൽ ഇരുനൂറ് പേരോളം ഉണ്ടായിരുന്നതായാണ് സൂചന. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് പൊലീസ് പറഞ്ഞു.

10 ദിവസങ്ങള്‍ക്ക്​ മുൻപ്​ കാബൂള്‍ പൊലീസ്​ സ്​റ്റേഷന്​ മുന്നിലും ഇത്തരത്തിൽ ചാവേര്‍ ബോംബാക്രമണം ഉണ്ടായിരുന്നു. അന്ന്​ നടന്ന സ്​ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു.

Advertisment