Advertisment

ബോംബെ ഹൈക്കോടതിയിലെ ഓരോ ജഡ്ജിക്കും കണ്ണട വാങ്ങാന്‍ പ്രതിവര്‍ഷം 50,000 രൂപ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ അനുമതി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: ബോംബെ ഹെക്കോടതിയിലെ ഓരോ ജഡ്ജിമാര്‍ക്കും കണ്ണട വാങ്ങുന്നതിനായി പ്രതിവര്‍ഷം 50,000 രൂപ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു.

ജഡ്ജിമാര്‍, അവരുടെ പങ്കാളികള്‍, കുടുംബാംഗങ്ങള്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും. ആവര്‍ത്തിച്ചുള്ള ചെലവുകളും ഈ തുകയില്‍ ഉള്‍പ്പെടുമെന്ന് ലീഗല്‍ അഡൈ്വസറും ജോയിന്റ് സെക്രട്ടറിയുമായ യോഗേഷ് അമേത ജൂലൈ 10ന് ഒപ്പിട്ട സര്‍ക്കാര്‍ തീരുമാനത്തില്‍ വ്യക്തമാക്കുന്നു.

Advertisment