Advertisment

അര്‍ണബ് ഗോസ്വാമിക്കെതിരായ ഹര്‍ജികള്‍ കോടതി സ്‌റ്റേ ചെയ്തു; പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അര്‍ണബ് നടത്തിയതായി പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നില്ലെന്ന് കോടതി

New Update

publive-image

Advertisment

മുംബൈ: പ്രകോപനപരവും വിദ്വേഷജനകവുമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അര്‍ണബ് നടത്തിയതായി പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഹര്‍ജികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അര്‍ണബിന്റെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകം, ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ച സംഭവം എന്നിവയുമായി ബന്ധപ്പെട്ട് അര്‍ണബ് നടത്തിയ അഭിപ്രായപ്രകടനങ്ങളായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

അന്തിമവാദം തീരും വരെ അര്‍ണബിനെതിരായ കേസുകളില്‍ പൊലീസ് നടപടികള്‍ സ്വീകരിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

Advertisment