Advertisment

എന്‍ഐഎ എതിര്‍ത്തു; സ്റ്റാന്‍ സ്വാമിയെ പ്രകീര്‍ത്തിക്കുന്ന പരാമര്‍ശം പിന്‍വലിച്ച് ബോംബെ ഹൈക്കോടതി

New Update

publive-image

Advertisment

മുംബൈ: അന്തരിച്ച ആക്ടിവിസ്റ്റ് സ്റ്റാന്‍ സ്വാമിയുടെ പ്രവര്‍ത്തനങ്ങളെ വാഴ്ത്തി നടത്തിയ വാക്കാല്‍ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മുംബൈ ഹൈക്കോടതി. ദേശീയ അന്വേഷണ ഏജന്‍സി ഇതിനെതിരെ ഉയര്‍ത്തിയ എതിര്‍പ്പ് പരിഗണിച്ചാണ് കോടതി വാക്കാലുള്ള പരാമര്‍ശം പിന്‍വലിച്ചത് എന്നാണ് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജസ്റ്റിസ് എസ്.എസ് ഷിന്ദേ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പരാമര്‍ശം പിന്‍വലിച്ചത്. എന്‍ഐഎയ്ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണിത്. ഭീമാ കൊറെഗാവ് കേസില്‍ വിചാരണ കാത്ത് കഴിയവെയാണ് സ്റ്റാന്‍ സ്വാമി ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചത്.

അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള പരാമര്‍ശം പിന്‍വലിച്ചുവെങ്കിലും ന്യായാധിപന്മാരും മനുഷ്യരാണെന്ന് ജസ്റ്റിസ് ഷിന്ദേ ചൂട്ടിക്കാട്ടി.

ജഡ്ജിമാരും മനുഷ്യരാണ്, സ്റ്റാന്‍ സ്വാമിയുടെ ജൂലൈ 5ലെ മരണവാര്‍ത്ത കേട്ടയുടനാണ് നടത്തിയ പരാമര്‍ശമാണ് അതില്‍ തന്നെ സ്റ്റാന്‍ സ്വാമി അറസ്റ്റിലായ യുഎപിഎ കേസുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശവും ഇല്ല. ഞാന്‍ പറഞ്ഞതില്‍ നിയമപരമായ കാര്യങ്ങളെ ബാധിക്കുന്നതല്ല, നിങ്ങളെ ഏതെങ്കിലും നിങ്ങളെ (സംഭവം ചൂണ്ടിക്കാട്ടിയ എന്‍ഐഎ വക്കീലെ പരാമര്‍ശിച്ച്) തരത്തില്‍ അത് ബാധിക്കുന്നുവെങ്കില്‍, അത് എന്‍റെ സ്വകാര്യമായ വാക്കുകളാണ്. അത് ഞാന്‍ തിരിച്ചെടുക്കുന്നു. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും പക്ഷപാദിത്വം ഇല്ലാത്തതാകണം. അത്തരം പ്രസ്താവനകള്‍ നടത്താന്‍ പാടില്ല - പ്രസ്താവന നടത്തിയ ബോംബൈ ഹൈക്കോടതി ജഡ്ജി എസ്എസ് ഷിന്‍ഡേ പറഞ്ഞു. പക്ഷെ മനുഷ്യര്‍ എന്ന നിലയില്‍ ഇത്തരം പ്രസ്താവനകള്‍ സംഭവിച്ചേക്കുമെന്നും എന്‍ഐഎ വക്കീലിനെ ജഡ്ജി ഓര്‍മ്മിപ്പിച്ചു.

ഭീമാ കൊറെഗാവ് - ഏകതാ പരിഷത്ത് കേസില്‍ അറസ്റ്റിലായ ഏറ്റവും പ്രായംചെന്ന വ്യക്തിയായിരുന്നു സ്റ്റാന്‍ സ്വാമി. ജൂലായ് അഞ്ചിന് സ്വാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം മരിച്ചത്. . പിന്നീട് ജസ്റ്റിസ് ഷിന്ദേ നടത്തിയ പരാമര്‍ശങ്ങളാണ് എന്‍ഐഎയുടെ എതിര്‍പ്പിന് ഇടയാക്കിയത്. സ്റ്റാന്‍ സ്വാമി സമൂഹത്തിനു വേണ്ടി ചെയ്ത നല്ലകാര്യങ്ങള്‍ പരിഗണിച്ച് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്ന് livelaw.in റിപ്പോര്‍ട്ടു ചെയ്തു. അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളോട് ആദരവാണ് ഉള്ളതെന്നും ജസ്റ്റിസ് ഷിന്ദേ പറഞ്ഞിരുന്നു.

fr. stan swamy stan swamy
Advertisment