കുറ്റ്യാടിയിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ശേഖരം ; കണ്ടെടുത്തത് 14 ബോംബുകൾ

ന്യൂസ് ബ്യൂറോ, മലപ്പുറം
Saturday, November 16, 2019

മലപ്പുറം : കുറ്റ്യാടിക്കടുത്ത് കക്കട്ടിൽ വൻ ബോംബ് ശേഖരം കണ്ടെടുത്തു. കക്കട്ടിലെ കുളങ്ങരത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 14 ബോംബുകളാണ് കണ്ടെടുത്തത്. 10 സ്റ്റീൽ ബോംബ്, 2 പൈപ്പ് ബോംബ്, രണ്ട് നാടൻ ബോംബുകൾ എന്നിവയാണ് കണ്ടെത്തിയത്.

തൊഴിലുറപ്പ് തൊഴിലാളികളാണ് ബോംബ് ആദ്യം കണ്ടത്. തുടർന്ന് കുറ്റ്യാടി പൊലീസെത്തി അവ നിർവീര്യമാക്കാനായി കൊണ്ടുപോയി.

×