Advertisment

ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ നിന്നെ മിസ്സ് ചെയ്യുന്നു.... നീ എന്നും ഞങ്ങളിലുണ്ടാകും...ശ്രീദേവിയെ ഓര്‍ത്ത് ബോണി കപൂര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ട ഭാര്യയ്ക്കും അമ്മയ്ക്കും ജന്മദിനാശംസകള്‍ നല്‍കി ബോണികപൂറും ജാന്‍വിയും.2018 ഫെബ്രുവരി 24നാണ് ശ്രീദേവി വിടപറഞ്ഞത്.

Advertisment

publive-image

ഹാപ്പി ബര്‍ത്ത് ഡേ ജാന്‍, ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ നിന്നെ മിസ്സ് ചെയ്യുന്നു. ഞങ്ങളെ നയിക്കുന്നത് തുടരൂ, നീ എന്നും ഞങ്ങളിലുണ്ടാകും... ബോണി കപൂര്‍ ട്വീറ്റ് ചെയ്തു. ഹാപ്പി ബര്‍ത്ത് ഡേ മമ്മാ, ഐ ലവ് യു എന്ന് മകളും നടിയുമായ ജാന്‍വി കപൂറും കുറിച്ചു.

1963 ഓഗസ്റ്റ് 13ന് ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചിരുന്നു. അജിത്ത് നായകനായ നേര്‍ക്കൊണ്ട പാര്‍വ്വൈ എന്ന ചിത്രമാണ് ബോണി ഒടുവിലായി നിര്‍മ്മിച്ചത്. ഇത് തന്റെ ഭാര്യക്ക് വേണ്ടിയാണെന്ന് ബോണി കപൂര്‍ പറഞ്ഞിരുന്നു.

bonikapoor
Advertisment