Advertisment

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു; ആനുകൂല്യം 30 ലക്ഷം ജീവനക്കാര്‍ക്ക്

New Update

ഡല്‍ഹി: ഉത്സവസീസണ്‍ പ്രമാണിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു. ഇന്നുചേര്‍ന്ന് മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

Advertisment

publive-image

30 ലക്ഷത്തോളംവരുന്ന നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ബോണസിന്റെ ആനുകൂല്യം ലഭിക്കും. 3,737 കോടി രൂപയാണ് കേന്ദ്രം ഇതിനായി ചെലവഴിക്കുന്നത്. ഒറ്റത്തവണയായാണ് ബോണസ് നല്‍കുക. വിജയദശമി ദിനത്തിന് മുന്‍പ് നേരിട്ട് പണം കൈമാറുന്ന ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ വഴി ബോണസ് കൈമാറുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

റെയില്‍വെ, പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ, ഇഎസ്ഐസി തുടങ്ങിയവയിലെ ജീവനക്കാര്‍ക്കും ബോണസിന് അര്‍ഹതയുണ്ട്. ഉല്‍പ്പാദന ക്ഷമതയെ അടിസ്ഥാനമാക്കിയുളള ബോണസ് നല്‍കാനുളള തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുകയായിരുന്നു.

bonus
Advertisment