Advertisment

'കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള്‍' തിരുവന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപി പ്രകാശനം ചെയ്തു

New Update

publive-image

Advertisment

തിരുവനന്തപുരം: 'കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള്‍' തിരുവന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപി മുന്‍ അംബാസഡര്‍ വേണു രാജാമണിക്ക് നല്കി പ്രകാശനം ചെയ്തു. ഉമ്മന്‍ ചാണ്ടി ആശംസകള്‍പ്പിച്ചു.

കുഞ്ഞൂഞ്ഞു കഥകളുടെ തമിഴ് പതിപ്പ് പ്രസിദ്ധീകരിച്ച ദിനമലര്‍ ന്യൂസ് എഡിറ്റര്‍ ജിവി രമേശ് കുമാര്‍, കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട്, വീണാനായര്‍ എന്നിവര്‍ പ്രസംഗിച്ചു. സനീഷ് ദിവാകരന്‍ കവര്‍ ചിത്രമൊരുക്കിയ പുസ്തകം പ്രസിദ്ധീകരിച്ചത് ഡിസി ബുക്‌സ് ആണ്. കാര്‍ട്ടൂണിസ്റ്റ് രാജു നായര്‍, കാര്‍ട്ടുണിസ്റ്റ് സുജിത്, ആര്‍ട്ടിസ്റ്റ് ഉദയകുമാര്‍ തുടങ്ങിയവരുടെ വരകളുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ കോവിഡ് കാലത്തെ ഇടപെടലാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. കുഞൂഞ്ഞു കഥകളുടെ രണ്ടു ഭാഗങ്ങള്‍ നേരത്തെ ഡിസി ബുക്‌സും മാതൃഭൂമി ബുക്‌സും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

trivandrum news
Advertisment