Advertisment

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മറ്റ് മേഖലകളിലെ ബന്ധത്തിനും സഹകരണത്തിനും തടസമാകരുതെന്ന് ഇന്ത്യയോട് ചൈനീസ് വിദേശകാര്യ മന്ത്രി

New Update

publive-image

Advertisment

ഡൽഹി: അതിര്‍ത്തിയില്‍ നിന്ന് പിന്മാറ്റം വൈകിക്കാന്‍ പുതിയ തന്ത്രവുമായി ചൈന. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മറ്റ് മേഖലകളിലെ ബന്ധത്തിനും സഹകരണത്തിനും തടസമാകരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു. അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയാകും വരെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടില്ലെന്ന ഇന്ത്യയുടെ നിലപാട് മന്ത്രി അംഗീകരിച്ചില്ല.

സൈനിക പിന്മാറ്റം അടക്കമുള്ളവ അതിന്റെതായ പ്രത്യേക ഫോറങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. അതിനുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്. ഇന്ത്യയുമായി നല്ല ഉഭയകക്ഷി ബന്ധം നിലനിര്‍ത്താനാണ് ചൈന ശ്രമിക്കുന്നത്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ മൂലം ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മറ്റ് മേഖലകളിലെ ബന്ധങ്ങളും എറ്റവും കുറവാണ്.

അതിര്‍ത്തി പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കേണ്ടതാണ് എന്ന് പറഞ്ഞ ചൈനിസ് വിദേശ കാര്യമന്ത്രി എന്നാല്‍ ഇതാകില്ല ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അളവുകോല്‍ എന്ന് ദുസന്‍ബേയിലുള്ള ചൈനീസ് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ചൈനീസ് വിദേശകാര്യമന്ത്രിയുടെ പ്രതികരണത്തിന് എന്നാല്‍ ഇന്ത്യ മറുപടി നല്‍കിയില്ല. മറ്റൊരു രാജ്യം അവരുടെ നിലപാട് വ്യക്തമാക്കിയതിനുമേല്‍ അനുചിത സമയത്ത് പ്രതികരിക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നയം. അതിര്‍ത്തിയിലെ ചൈനീസ് സൈനിക പിന്മാറ്റം പൂര്‍ത്തിയാകും വരെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്.

ചൈനയുടെ അഭിപ്രായം ആ രാജ്യത്തിന്റെ അഭിപ്രായം മാത്രമാണെന്നും ഇന്ത്യയുടെ അഭിപ്രായം ഇക്കാര്യത്തില്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

NEWS
Advertisment